ജോൺ വിക്ക് സ്പിൻ-ഓഫ് ചിത്രമായ ‘ബാല്ലെറിന’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ആദ്യ ജോൺ വിക്ക് ചിത്രത്തി

കൊച്ചി: ഹോളിവുഡിലെ ആക്ഷൻ സിനിമാ ലോകത്തിന്റെ ഹൃദയം കവർന്ന ജോൺ വിക്ക് ചലച്ചിത്ര പരമ്പരയുടെ സ്പിൻ-ഓഫ് ചിത്രമായ ‘ബാല്ലെറിന’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുന്നു. ആന ഡി അർമാസ് ആക്ഷന്‍ നായികയായി എത്തുന്ന ചിത്രം, ജോൺ വിക്ക് സീരീസിന്റെ ആദ്യ ചിത്രത്തിന്റെ ആഗോള, ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷനെ മറികടന്നിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

കോയിമോയ് റിപ്പോർട്ട് പ്രകാരം, 2014-ൽ പുറത്തിറങ്ങിയ ഒറിജിനൽ ജോൺ വിക്ക് ചിത്രം വടക്കേ അമേരിക്കയിൽ 43.0 മില്യൺ ഡോളറും വിദേശ വിപണികളിൽ 43.0 മില്യൺ ഡോളറും നേടി, ആകെ 86.08 മില്യൺ ഡോളറിന്‍റെ ആഗോള കളക്ഷൻ സ്വന്തമാക്കിയിരുന്നു.

എന്നാൽ ‘ബാല്ലെറിന’ഈ കണക്കുകളെ മറികടന്ന് ആഭ്യന്തര, ആഗോള ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. ജൂൺ 2025-ൽ റിലീസ് ചെയ്ത ‘ബാല്ലെറിന’ആദ്യ വാരാന്ത്യത്തിൽ തന്നെ 25-27 മില്യൺ ഡോളറിന്റെ ഓപ്പണിംഗ് കളക്ഷൻ നേടി.

ജോൺ വിക്കിന്റെ ആദ്യ ചിത്രത്തിന്‍റെ ഓപ്പണിംഗിനെ ഈ ഫീമെയില്‍ ലീഡ് ആക്ഷന്‍ ചിത്രം മറികടന്നു. വടക്കേ അമേരിക്കയിൽ 43.1 മില്ല്യണ്‍ ഡോളറാണ് നേടിയത്. അതേ സമയം അന്താരാഷ്ട്ര ബോക്സോഫീസില്‍ ചിത്രം 49.7 മില്ല്യണ്‍ ഡോളറാണ് നേടിയത്. ഇതോടെ മൂന്നാം വാരത്തിലേക്ക് കടക്കുന്ന ചിത്രം മൊത്തത്തില്‍ 92.8 മില്ല്യണ്‍ നേടി.

ലെൻ വൈസ്മാൻ സംവിധാനം ചെയ്ത് ഷേ ഹാറ്റൻ തിരക്കഥ രചിച്ച ‘ബാല്ലെറിന’ എന്ന ചിത്രം ജോൺ വിക്ക് പരമ്പരയുടെ തുടര്‍ച്ച എന്ന നിലയിലാണ് പുറത്തിറങ്ങിയത്. ജൂൺ 6-ന് റിലീസ് ചെയ്ത ഈ ചിത്രം നിരൂപകരിൽ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങൾ സ്വന്തമാക്കിയെങ്കിലും, വമ്പൻ റിലീസുകൾക്കിടയിൽ ബോക്സ് ഓഫീസിൽ സ്ഥാനം ഉറപ്പിക്കാൻ ചെറിയ വെല്ലുവിളികൾ നേരിടുന്നുണ്ട്.

ചിത്രത്തിൽ ബാല്ലെറിനയായ ഈവ് മകാരോ എന്ന കഥാപാത്രത്തെ ആന ഡി അർമാസ് അവതരിപ്പിക്കുന്നു. പിതാവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ പ്രതികാരം തേടുന്ന ഈവ്, ഒരു കൊലയാളിയായി മാറുന്നു. ഒരു കൂട്ടം കൊലപാതകികൾക്കെതിരെ അവൾ നടത്തുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. കീനു റീവ്സിന്‍റെ ജോൺ വിക്ക് എന്ന കഥാപാത്രം ചിത്രത്തില്‍ ക്യാമിയോ വേഷത്തില്‍ എത്തുന്നുണ്ട്.