2025ൽ മികച്ച ഓപ്പണിംഗ് ലഭിച്ച ഇന്ത്യൻ സിനിമകൾ.

രുപിടി മികച്ച സിനിമകൾ വിവിധ ഇന്റസ്ട്രികളിൽ റിലീസ് ചെയ്ത വർഷം കൂടിയാണ് 2025. നിരവധി സിനിമകൾ ഇനിയും റിലീസ് ചെയ്യാനിരിക്കുന്നുമുണ്ട്. മലയാളത്തിൽ രണ്ട് ബ്ലോക് ബസ്റ്റർ ഹിറ്റുകളാണ് ഇതുവരെ ലഭിച്ചത്. അത് രണ്ടും മോഹൻലാൽ സിനിമകളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. എമ്പുരാൻ ഇന്റസ്ട്രി ഹിറ്റായപ്പോൾ തുടരും എന്ന ചിത്രം കേരളത്തിൽ മാത്രം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന സിനിമയായി മാറുകയും ചെയ്തു. പുത്തൻ റിലീസുകൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 2025ൽ ഇതുവരെ ഇറങ്ങിയ ഇന്ത്യന്‍ സിനിമകളുടെ ഓപ്പണിം​ഗ് കളക്ഷൻ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസാണ് കളക്ഷൻ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. പതിനാറ് സിനിമകളാണ് ലിസ്റ്റിൽ ഉള്ളത്. ഇതിൽ ഒന്നാം സ്ഥാനം ഒരു തെലുങ്ക് ചിത്രത്തിനാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. അതും പരാജയപ്പെട്ടൊരു ചിത്രം. ഷങ്കറിന്റെ സംവിധാനത്തിൽ രാംചരൺ നായകനായി എത്തിയ ​ഗെയിം ചേയ്ഞ്ചറാണ് ആ പടം. ആദ്യദിനം 82 കോടിയാണ് സിനിമ നേടിയത്. 450 കോടി മുടക്കിയെടുത്ത സിനിമയ്ക്ക് ബോക്സ് ഓഫീസിൽ നിന്നും 186 കോടി മാത്രമാണ് ഫൈനൽ കളക്ഷനായി നേടാനായത്.

68.2 കോടി നേടി മോഹൻലാൽ ചിത്രം എമ്പുരാനാണ് രണ്ടാം സ്ഥാനത്ത്. സൽമാൻ ഖാൻ ചിത്രം 54.72 കോടി നേടി മൂന്നാമത് എത്തിയപ്പോൾ, അജിത്തിന്റെ ​ഗുഡ് ബാഡ് അ​ഗ്ലി 54.25 കോടിയുമായി നാലാം സ്ഥാനത്ത് എത്തി. ലിസ്റ്റിൽ പത്താം സ്ഥാനത്ത് നാനി ചിത്രം ഹിറ്റ് 3 ആണ്. എന്നാൽ പതിനാറാം സ്ഥാനത്ത് മലയാളത്തിന്റെ തുടരുവും ഇടംപിടിച്ചു. 17.10 കോടിയാണ് തുടരുമിന്റെ ആദ്യദിന കളക്ഷൻ.

2025ൽ മികച്ച ഓപ്പണിംഗ് ലഭിച്ച ഇന്ത്യൻ സിനിമകൾ

1 ​ഗെയിം ചേയ്ഞ്ചർ - 82 കോടി

2 എമ്പുരാൻ - 68.2 കോടി

3 സിക്കന്ദർ - 54.72 കോടി

4 ​ഗുഡ് ബാഡ് അ​ഗ്ലി - 54.25 കോടി

5 ഛാവ - 50 കോടി

6 വിടാമുയർച്ചി - 49 കോടി

7 ധാക്കു മഹാരാജ - 42 കോടി

8 ​ത​ഗ് ലൈഫ് - 42 കോടി

9 ഹൈസ് ഫുൾ 5 - 39.84 കോടി

10 ഹിറ്റ് 3 - 37.5 കോടി

11 റെട്രോ - 32.7 കോടി

12 സംക്രാന്തികി വസ്തുനം - 32 കോടി

13 റെയ്ഡ് 2 - 26 കോടി

14 സ്കൈ ഫോഴ്സ് - 20 കോടി

15 തണ്ടേൽ - 18.3 കോടി

16 തുടരും - 17.18 കോടി

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News