കഴിഞ്ഞ പത്ത് വർഷത്തിനിടെ കങ്കണ റണൗട്ടിന്റെ പതിനൊന്ന് സിനിമകളും ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഏറ്റവും പുതിയ ചിത്രമായ എമർജൻസിയും ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. 

മുംബൈ: 2006-ൽ ഗ്യാങ്‌സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് കങ്കണ റണൗട്ട് ബോളിവുഡില്‍ അരങ്ങേറിയത്. ആദ്യകാലത്തെ ഗ്ലാമര്‍ വേഷങ്ങള്‍ക്ക് ശേഷം പിന്നീട് ഫാഷൻ, തനു വെഡ്‌സ് മനു, ക്വീൻ തുടങ്ങിയ സിനിമകളിലൂടെ അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയ താരമായി മാറി. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ബോളിവുഡില്‍ കാര്യമായ വിജയം ഒന്നും താരം നേടിയിട്ടില്ല. പത്ത് വര്‍ഷത്തിനിടെ ഇറങ്ങിയ പതിനൊന്ന് പടങ്ങള്‍ ചെയ്ത കങ്കണയ്ക്ക് അതില്‍ പത്തിലും പരാജയം ഏറ്റുവാങ്ങാനാണ് വിധി.

ബോളിവുഡില്‍ റിബല്‍ റോളില്‍ എന്നും വിവാദം സൃഷ്ടിച്ച കങ്കണ. 2024 ലോക്സഭ തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലും എത്തി. ബിജെപി എംപിയായ കങ്കണയുടെ അതിന് ശേഷം വന്ന പടമാണ് എമര്‍ജന്‍സി. എന്നാല്‍ ബോക്സോഫീസില്‍ വന്‍ പരാജയമാണ് ചിത്രം ഏറ്റുവാങ്ങിയത്. 

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ എത്തിയ ചിത്രം നിര്‍മ്മിച്ചതും സംവിധാനം ചെയ്തതും കങ്കണയാണ്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായി. 60 കോടി രൂപ ചിലവില്‍ എടുത്ത ചിത്രം ആഗോളതലത്തില്‍ തീയറ്ററില്‍ നിന്നും നേടിയത് വെറും 22 കോടിയാണ്. 

കങ്കണ റണൗട്ട് കഴിഞ്ഞ 10 വർഷത്തിനിടെ എമര്‍ജന്‍സിക്ക് പുറമേ 10 ചിത്രങ്ങളില്‍ അഭിനയിച്ചു. പത്തും ബോക്സോഫീസില്‍ വിജയം നേടിയില്ല. എമര്‍ജന്‍സി കൂടി പരാജയപ്പെട്ടതോടെ ബോക്സോഫീസില്‍ തുടര്‍ച്ചയായ 11 മത്തെ പരാജയമാണ് കങ്കണ ചിത്രം ഏറ്റുവാങ്ങുന്നത്. 

2023ൽ പുറത്തിറങ്ങിയ തേജസ് ബോക്‌സ് ഓഫീസിൽ ഒരു ദുരന്തമായി മാറിയിരുന്നു. ആക്ഷൻ ത്രില്ലര്‍ ധാക്കദ് (2022), തലൈവി (2021), റംഗൂൺ (2017), ഐ ലവ് എൻവൈ (2015) എന്നിവയും കങ്കണയുടെ കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിലെ ബോക്സോഫീസ് ദുരന്തങ്ങളായിരുന്നു. 

പംഗ (2020), ജഡ്ജ്‌മെന്‍റല്‍ ഹെ ക്യാ (2019), സിമ്രാൻ (2017), കട്ടി ബട്ടി (2015) എന്നിങ്ങനെ നാല് ഫ്ലോപ്പുകളാണ് പത്ത് കൊല്ലത്തിനിടെ കങ്കണയ്ക്കുണ്ടായത്. ആകെയുള്ള ആശ്വാസം മണികർണിക എന്ന ചിത്രമാണ്. ഇത് ശരാശരി ബോക്സോഫീസ് വിജയം ആയിരുന്നു. 2019 ലെ ഈ ചിത്രം കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടികൊടുത്തു. 

വിദേശത്ത് ക്ലിക്കായോ കങ്കണയുടെ എമര്‍ജൻസി, കളക്ഷൻ കണക്കുകള്‍ പുറത്ത്

ബംഗ്ലാദേശില്‍ കങ്കണയുടെ 'എമര്‍ജന്‍സി' റിലീസ് നിരോധിച്ചു