ഇത്തരത്തില്‍ സെപ്തംബര്‍ 28ന് റിലീസായ കണ്ണൂര്‍ സ്ക്വാഡ് എന്ന മമ്മൂട്ടി ചിത്രം ഗള്‍ഫില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്

ദുബായ്: മുന്‍കാലങ്ങളില്‍ സിനിമയുടെ വിജയം നിശ്ചയിച്ചിരുന്നത് എത്ര നാള്‍ ചിത്രം ഓടി എന്നതിനെ അനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ അത് കണക്കിലെടുക്കുന്നത് എത്ര കളക്ഷന്‍ നേടിയെന്നാണ്. ഡിജിറ്റല്‍ യുഗത്തില്‍ ചിത്രത്തിന്‍റെ തീയറ്റര്‍ റണ്ണിംഗ് കാലം എന്നത് ഒരു മാസമൊക്കെയാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ കളക്ഷന്‍ പ്രധാനമാണ്. അതിനാല്‍ തന്നെ വിദേശത്തും സ്വദേശത്തും ഒരു പോലെ ചിത്രം റിലീസാകും. മലയാള സിനിമയെ സംബന്ധിച്ച് അതിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന വിദേശ ബോക്സോഫീസ് ഗള്‍ഫ് രാജ്യങ്ങളാണ്.

ഇത്തരത്തില്‍ സെപ്തംബര്‍ 28ന് റിലീസായ കണ്ണൂര്‍ സ്ക്വാഡ് എന്ന മമ്മൂട്ടി ചിത്രം ഗള്‍ഫില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. 70 കോടിയിലേക്ക് ആഗോള ബോക്സോഫീസില്‍ നേടാന്‍ പോകുന്ന ചിത്രം ഇതുവരെ ജിസിസി ബോക്സോഫീസില്‍ 3 മില്ല്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ചിത്രം ഗള്‍ഫില്‍ 3മില്ല്യണ്‍ പണംവാരി മലയാള പടങ്ങളുടെ ലിസ്റ്റില്‍ എത്തിയിരിക്കുന്നത് ഏഴാം സ്ഥാനത്താണ്.

അപ്പോള്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ആദ്യത്തെ ആറ് പടങ്ങള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം. പ്രമുഖ മൂവിട്രാക്കറായ ഫോറം കേരളത്തിന്‍റെ ലിസ്റ്റ് പ്രകാരം ജിസിസിയില്‍ മൂന്ന് മില്ല്യണ്‍ പിന്നിട്ട മലയാള ചിത്രങ്ങള്‍ ഇവയാണ്. പ്രേമം, പുലിമുരുകന്‍, ലൂസിഫര്‍, കുറുപ്പ്, ഭീഷ്മ പര്‍വ്വം, 2018, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ആ ചിത്രങ്ങള്‍. 

Scroll to load tweet…

അതേ സമയം ജി.സി.സി, യു എസ്, യു കെ മറ്റു വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷനും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് കണ്ണൂർ സ്‌ക്വാഡ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

'അയ്യപ്പനും കോശിയും' റീമേക്കിന് ശ്രമിച്ചു; തമിഴിലെ 'അയ്യപ്പനെയും കോശിയെയും' വെളിപ്പെടുത്തി ലോകേഷ്

ലിയോ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു: ആദ്യഷോ ടിക്കറ്റുകള്‍ വിറ്റുപോയത് നിമിഷങ്ങള്‍ക്കുള്ളില്‍.!

Asianet News Live