ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീലിന് തീയേറ്ററില്‍ മികച്ച പ്രതികരണം. അഞ്ച് ദിവസം കൊണ്ട് ചിത്രം 10 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള കളക്ഷനാണ് ഇത്.

ബി ഉണ്ണികൃഷ്ണൻ ആണ് കോടതി സമക്ഷം ബാലൻ വക്കീല്‍ സംവിധാനം ചെയ്‍തിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയും അതേസമയം ഒരു ത്രില്ലറുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മംമ്ത മോഹൻദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. ലെന, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

ചിത്രത്തിലെ ഗാനങ്ങളും മികച്ച അഭിപ്രായമാണ് നേടിയത്. ബാബ്വേട്ട എന്ന ഗാനം സാമൂഹ്യമാധ്യമത്തില്‍ വൈറലായിരുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവം ശശിയും സിത്താര കൃഷ്‍ണകുമാറുമാണ് ഗായകര്‍.

ബാബ്വേട്ടാ ഗാനത്തിനു പുറമേ പനിമിതയേ എന്ന മെലഡി ഗാനവും ആരാധകര്‍ ഏറ്റെടുത്തിരുനനു.. ചിത്രത്തിലെ നാല് ഗാനങ്ങള്‍ ബി കെ ഹരിനാരായണൻ എഴുതിയപ്പോള്‍ ഗോപി സുന്ദറും രാഹുല്‍ രാജും രണ്ടുവീതം ഗാനങ്ങള്‍ക്ക് ഈണം നല്‍കി.