Asianet News MalayalamAsianet News Malayalam

വിസ്‍മയിപ്പിച്ച് ലിയോ, വിക്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്നു

കേരളത്തില്‍ വിക്രത്തെ മറികടന്ന് വിജയ് ചിത്രം ലിയോ.

Leo overtakes Vikrams lifetime collection in Kerala hrk
Author
First Published Oct 24, 2023, 3:46 PM IST

ലിയോ കേരളത്തിലും ആവേശമായി നിറയുകയാണ്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രമായ ലിയോയിലെ പ്രതീക്ഷകള്‍ വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. വിസ്‍മയിപ്പിക്കുന്ന വിജയമാണ് ലിയോ നേടിക്കൊണ്ടിരിക്കുന്നത്. വിജയ് നായകനായി ലിയോ കേരള കളക്ഷനില്‍ ഒരു റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ലിയോയ്‍ക്ക് കേരളത്തിലും വമ്പൻ റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. കമല്‍ഹാസന്റെ വിക്രത്തിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ ആണ് ലിയോ ഇന്ന് മറികടന്നിരിക്കുന്നത്. ലിയോയുടെ നേട്ടം വെറും ആറ് ദിവസത്തില്‍ ആണ് എന്നത് പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് മാത്രമല്ല കേരളത്തിലെ സ്വീകാര്യത തെളിയിക്കുന്നത് പല കളക്ഷൻ റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്നാണ്. റിലീസിന് കേരളത്തില്‍ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് ഇപ്പോള്‍ ലിയോയുടെ പേരിലാണ്.

വേഗത്തില്‍ തമിഴ്‍നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡ് ഇന്നലെ ലിയോയുടെ പേരിലായിരുന്നു. തമിഴ്‍നാട്ടില്‍ വിജയ്‍യുടെ നാലാം നൂറ് കോടി ക്ലബായിരിക്കുകയാണ് ലിയോ. ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി എന്ന നേട്ടം നേരത്തെ ലിയോ മറികടന്നിരുന്നു. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 100 കോടി രൂപ എന്ന നേട്ടത്തില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് മുമ്പ് 16 ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്.

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നായിരുന്നു. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നു. വിജയ് പാര്‍ഥിപൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

Read More: സുധീര്‍ ബാബുവിന്റെ പാൻ ഇന്ത്യൻ ചിത്രം, ഹരോം ഹരയുടെ പോസ്റ്റര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios