ഓഗസ്റ്റ് 28ന് ഡൊമനിക് അരുണിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ലോക. 36 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്റസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം ഇപ്പോള്‍. മോഹൻലാൽ പടങ്ങളെ പിന്നിലാക്കിയാണ് ലോകയുടെ ഈ നേട്ടം.
ഒരു കാലത്ത് മലയാള സിനിമയ്ക്ക് അന്യം നിന്നിരുന്ന കോടി പടങ്ങൾ മോളിവുഡിലേക്ക് ഒഴുകി എത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കാണുന്നത്. 100 കോടി രൂപ കളക്ഷൻ തുടങ്ങിയ മലയാള സിനിമ ഇന്ന് 300 കോടി രൂപ കളക്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതും സൂപ്പർ താര ചിത്രവുമല്ല, നായകന്മാരുടെ സിനിമയുമല്ല. കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക ചാപ്റ്റർ 1 എന്ന പടത്തിലൂടെയാണ് ആ ചരിത്ര നേട്ടത്തിലേക്ക് മോളിവുഡ് അടുക്കുന്നത്.
ഓഗസ്റ്റ് 28ന് ഡൊമനിക് അരുണിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് ലോക. 36 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്റസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം ഇപ്പോള്‍. മോഹൻലാൽ പടങ്ങളെ പിന്നിലാക്കിയാണ് ലോകയുടെ ഈ നേട്ടം. നിലവിലും ചിത്രം പ്രദർശനം തുടരുന്നതിനിടെ മിഡിൽ ഈസ്റ്റിൽ നിന്നും മികച്ച കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റേതാണ് ലിസ്റ്റ്.
എട്ട് സിനിമകളാണ് ലിസ്റ്റിലുള്ളത്. അതിൽ നാലും മലയാള സിനിമകളാണെന്നത് ശ്രദ്ധേയമാണ്. ഒരേയൊരു നടിയും കല്യാണി പ്രിയദർശനാണ്. ജയിലർ, ലിയോ, കെജിഎഫ് 2 തുടങ്ങിയ സൂപ്പർതാര സിനിമകളെ എല്ലാം കടത്തിവെട്ടി ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ് ലോക ചാപ്റ്റർ 1 ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള എമ്പുരാനെ ഒരുപക്ഷേ ലോക മറികടന്നേക്കാം. ബാഹുബലി 2 ആണ് ഒന്നാം സ്ഥാനത്തുള്ള ചിത്രം. മിഡിൽ ഈസ്റ്റിൽ നിന്നും 10.31 മില്യൺ കളക്ഷൻ ചിത്രം നേടിയെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട്.
മിഡിൽ ഈസ്റ്റിൽ മികച്ച കളക്ഷൻ നേടിയ സിനിമകൾ ചുവടെ
ബാഹുബലി 2- 10. 31 മില്യണ്‍
എമ്പുരാന്‍- 9.72 മില്യണ്‍
ലോക ചാപ്റ്റര്‍ 1 - 8.35 മില്യണ്‍
കെജിഎഫ് 2- 8.15 മില്യണ്‍
തുടരും- 6.95 മില്യണ്‍
ലിയോ- 6.70 മില്യണ്‍
ജയിലര്‍- 6.53 മില്യണ്‍
ലൂസിഫര്‍- 5.7 മില്യണ്‍



