ആദ്യ 10 സ്ഥാനങ്ങളില്‍ ഇടംനേടിയ സിനിമകളും നടൻമാരും.

മോഹൻലാലിന്റെ എമ്പുരാൻ അത്ഭുതകരമായ വിജയമാണ് തിയറ്ററുകളില്‍ നടത്തിയത്. മലയാളത്തിന്റെ ആദ്യത്തെ 250 കോടി ചിത്രമായി എമ്പുരാൻ. എന്നാല്‍ തെന്നിന്ത്യൻ സിനിമകളുടെ മൊത്തം കണക്കെടുക്കുമ്പോള്‍ ഗ്രോസില്‍ 32ആം സ്ഥാനത്താണ് എമ്പുരാനും കെജിഎഫ് ഒന്നും. ഒന്നാം സ്ഥാനത്ത് നടൻ പ്രഭാസാണ്.

ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷൻ രാജ്യമൊട്ടാകെ പരിഗണിക്കുമ്പോള്‍ രണ്ടാമനായ ബാഹുബലി രണ്ടാണ് തെന്നിന്ത്യൻ ചിത്രങ്ങളിലെ ഒന്നാമത്. തെന്നിന്ത്യൻ നായകരില്‍ പാൻ ഇന്ത്യൻ താരം പ്രഭാസ് അങ്ങനെ ഒന്നാം സ്ഥാനത്ത് ഇരിപ്പിടമുറപ്പിക്കുന്നു. പ്രഭാസ് നായകനായ ബാഹുബലി രണ്ടിന്റെ കളക്ഷൻ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ ആകെ 1,747 കോടി രൂപയാകുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള പുഷ്‍പ രണ്ട് 1600 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഹിറ്റ്‍മേക്കര്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ആര്‍ആര്‍ആറില്‍ രാം ചരണും ജൂനിയര്‍ എൻടിആറും നായകൻമാരായപ്പോള്‍ 1316 കോടി നേടി കളക്ഷനില്‍ തെന്നിന്ത്യൻ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു.

കൂടുതല്‍ ഗ്രോസ് നേടിയ ഇന്ത്യൻ ചിത്രങ്ങളില്‍ മുൻനിരയിലുള്ള കെജിഎഫ്: ചാപ്റ്റര്‍ രണ്ടാണ് കളക്ഷനില്‍ തെന്നിന്ത്യയില്‍ നിന്ന് നാലാം സ്ഥാനത്ത്. യാഷ് നായകനായപ്പോള്‍ 1200 കോടി രൂപയാണ് കെജിഎഫ്: ചാപ്റ്റര്‍ രണ്ടിന് ആകെ നേടാനായത്. തൊട്ടുപിന്നില്‍ കല്‍ക്കി 2898 എഡി 1100 കോടി നേടി ഇടംനേടിയപ്പോള്‍ തമിഴകത്തിന്റെ പട്ടികയില്‍ മുൻനിരയിലുള്ള 2.0 കളക്ഷനില്‍ തെന്നിന്ത്യയില്‍ നിന്നുള്ളവയില്‍ ആറാം സ്ഥാനത്ത് എത്തിയത് 600 കോടി നേടിയാണ്. രജനികാന്തുതന്നെ നായകനായ ജയിലര്‍ 600 കോടിയിലേറെ നേടി ഒമ്പതാം സ്‍ഥാനത്തുള്ളപ്പോള്‍ ഏഴാമത് 700 കോടി ക്ലബിലുള്ള സലാര്‍ രണ്ടാണ്.

ദളപതി വിജയ് എട്ടാം സ്ഥാനത്താണ്. വിജയ്‍യുടെ ലിയോ 595–620.50 കോടി നേടിയെന്നാണ് ഏകദേശ കണക്കുകള്‍. പത്താം സ്ഥാനത്ത് ബാഹുബലി ഒന്നാണ്. ബാഹുബലി ഒന്നും ആഗോളതലത്തില്‍ 600 കോടിയോളം നേടിയെന്നാണ് കണക്കുകള്‍.

Read More: ബജറ്റ് 70 കോടി, നേടിയത് 2000 കോടിയിലധികം, ആരുണ്ട് ആ വമ്പൻ ഹിറ്റിനെ മറികടക്കാൻ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക