മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാസ്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. 

കാടിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറില്‍ സിബി എന്ന ഗ്രാമീണ യുവാവിന്‍റെ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡ് ക്യാമറമാനായ കെ യു മോഹനാണ്.