ഫഹദ് ഫാസിലെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് കാര്‍ബണ്‍. സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിന്‍റെ തിരക്കിലാണ് നായകനും അണിയറ പ്രവര്‍ത്തകരും.
സിനിമയുടെ അവസാനഘട്ട ഷൂട്ടിങ് നടക്കുന്നത് ഇടുക്കിയിലെ കൊടും കാടിനുള്ളിലാണ് ചിത്രീകരണം നടക്കുന്നത്. കാടിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിനിമയ്ക്ക് വേണ്ടി കാടുകയറിയിരിക്കുകയാണ് നായകനായ ഫഹദ് ഫാസിലും സംഘവും. ഫഹദിനോടൊപ്പം മംമ്ത മോഹന്‍ദാസും മണികഠന്‍ ആചാരിയുമുണ്ട്. ചിത്രങ്ങള്‍ കാര്‍ബണ്‍ സിനിമയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

കാടിന്‍റെ കഥ പറയുന്ന സിനിമയില്‍ സ്വാഭാവികതയ്ക്ക് വേണ്ടിയാണ് കാട്ടിനുള്ളില്‍ വച്ച് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. സിനിമയിലൂടെ ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും ആദ്യമായി നായികാ-നായകന്മാരാകുന്നു.

 ഈ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കും. സിബി തോട്ടപ്പുറമാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കെ യു മോഹനാണ്. വിശാല്‍ ഭരദ്വാജിന്റേതാണ് സംഗീതം.