ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കാര്‍ബണിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. കാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറില്‍ സിബി എന്ന ഗ്രാമീണ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ദൂരെ ദൂരെ എന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ചിത്രത്തിന്റെ ഛായാഗ്രഹണം ബോളിവുഡ് ക്യാമറമാനായ കെ.യു. മോഹനനാണ്. റഫീഖ് അഹമ്മദും ഹരിനാരായണനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.