മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്
സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജിന് എതിരെ കേസ്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റര് ചെയ്തത്.
നുങ്കംപക്കത്തു വച്ചാണ് മനോജിനെ പൊലീസ് തടഞ്ഞത്. ഒരു ചടങ്ങ് കഴിഞ്ഞ് ബിഎംഡബ്യുവില് വരികയായിരുന്നു മനോജ്. പതിവ് പരിശോധനയ്ക്കായി പൊലീസ് വാഹനം തടഞ്ഞപ്പോഴാണ് മനോജ് മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. 2500 രൂപ പിഴ അടച്ചതിന് ശേഷം മനോജിനെ വിട്ടയയ്ക്കുകയായിരുന്നു. കേസു രജിസ്റ്റര് ചെയ്തിട്ടുണ്ട്. നേരത്തെ മദ്യപിച്ച് വാഹനമോടിച്ചതിന് നടൻ ജെയ്ക്കെതിരെയും കേസ് എടുത്തിയിരുന്നു. ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
