മലയാള സിനിമയില്‍ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി എെ വി ശശിയുടെ വിയോഗം സിനിമാ ലോകത്തിന് തീരാ നഷ്ടമാണ്. തന്‍റെ സിനിമകളിലെ ഓരോ കഥാപാത്രത്തിനും അപൂര്‍വ ചാരുത പകരാന്‍ ഈ സംവിധായന് കഴിഞ്ഞിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ സിനിമാ താരങ്ങള്‍ അനുശോചിക്കുന്നു.

മോഹന്‍ലാല്‍

 പച്ചമനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍ ഞാനടക്കമുള്ള നടന്മാരെയും കാഴ്ചകാരയെും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക് എന്‍റെ പ്രിയപ്പെട്ട സാറിന് പ്രണാമം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 

മമ്മൂട്ടി

 പ്രിയപ്പെട്ടവന്‍റെ വിയോഗം എന്നെ തളര്‍ത്തുന്നുവെന്നാണ് മമ്മൂട്ടി ഐവി ശശിയുടെ മരണത്തില്‍ അനുസ്മരിച്ചത്.

സുരേഷ് ഗോപി

അദ്ദേഹത്തിന്‍റെ സിനിമാകാലഘട്ടത്തില്‍ ഒപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനം. സിനിമയില്‍ ഒരു നടന്‍റെ കഥാപാത്രം അനാവരണം ചെയ്യുന്നതില്‍ ഏറ്റവുമധികം സൂക്ഷമത പുലര്‍ത്തിയ സംവിധായകന്‍.

ജയറാം

മുകേഷ്

ഇന്നസെന്‍റ്

വിജയരാഘവന്‍

ഒട്ടും പ്രതീക്ഷിക്കാത്തൊരു വേര്‍പാട് ആണ്. ഞാന്‍ സിനിമയിലെത്തിയ സമയത്ത് ഒരു സംവിധായകന്റെ കൂടെ പ്രവര്‍ത്തിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഐവി ശശിക്കൊപ്പമായിരുന്നു. അതിന് ഭാഗ്യം ലഭിച്ചത് 1921 എന്ന സിനിമയിലൂടെയാണ്. ഇതുവരെ ചെയ്തതില്‍ വളരെ വ്യത്യസ്തമായ വേഷം. അന്നത്തെക്കാലത്ത് എന്നെപ്പോലൊരാള്‍ക്ക് ആ വേഷം തരാന്‍ അദ്ദേഹം കാണിച്ച ധൈര്യം. 

മാത്രമല്ല ഇത്രയും പ്രതിഭാശാലിയായ അത്ഭുതകരമായ കഴിവുള്ള സംവിധായകനാണ് ഐ വി ശശി. അന്ന് മോണിട്ടറോ കംപ്യൂട്ടറോ ഒന്നുമില്ലാത്ത സമയത്ത് നൂറിലധികം ആളുകളെ ഒരു ഫ്രെയിമില്‍ കൊണ്ടുവന്ന് അദ്ദേഹം സംവിധാനം ചെയ്യുമായിരുന്നു. ഓരോ ഫ്രെയിമും അദ്ദേഹത്തിന്റെ മനസ്സില്‍ തെളിയുമായിരുന്നു. ഞങ്ങള്‍ ഒരുപാട് ചിത്രങ്ങളിലൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. സംവിധായകന്റെ പേര് പറഞ്ഞ് ജനങ്ങള്‍ തിയറ്ററുകളിലെത്താന്‍ തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്. 

രണ്‍ജി പണിക്കര്‍

മലയാളത്തിലെ ഒരു കാലഘട്ടത്തെ സൃഷ്ടിക്കുകയും അത് സമ്പന്നമാക്കുകയും ചെയ്ത സംവിധായകനാണ് ഐ വി ശശി. മലയാളത്തില്‍ ഐ വി ശശിയുടേത് മാത്രമായ ഒരു ആരാധകസമൂഹത്തെ അദ്ദേഹം സൃഷ്ടിച്ചു. എന്റെ തലമുറയില്‍പ്പെട്ട ഒരുപാട് ആളുകളെ സിനിമയിലേക്ക് ആകര്‍ഷിച്ചത് അദ്ദേഹമാണ്. അതുവരെ ഉണ്ടായിരുന്ന സിനിമാസമ്പ്രദായങ്ങളെ പൊളിച്ചുമാറ്റിയാണ് സിനിമ ചെയ്തിരുന്നത്. ഏറ്റവും സാധാരണക്കാരന്റെ തട്ടില്‍ നിന്നാണ് അദ്ദേഹം സിനിമ ചെയ്തത്. അവിടെ നിന്നുകൊണ്ടുതന്നെ വലിയ കാന്‍വാസില്‍ ചിത്രങ്ങള്‍ ചെയ്തു. മലയാളി അന്നുവരെ കണ്ടിട്ടില്ലാത്ത സിനിമകളും പ്രമേയങ്ങളും അദ്ദേഹം കൊണ്ടുവന്നു. സിനിമയുടെ വാണിജ്യസമ്പ്രദായത്തെ മാറ്റിമറിച്ചു.