അജയ് ദേവ്ഗണിന്റെ ബാദുഷ എന്ന ചിത്രത്തിലെ നായികയാണ് ഇല്യാന. സിനിമയുടെ ട്രെയിലര്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു. അജയ് ദേവ്ഗണിനു മുന്നില്‍ ഇല്യാന നഗ്നയായി നില്‍ക്കുന്ന രംഗമാണ് ചര്‍ച്ചയായത്. ആ ആശയം തന്റേതായിരുന്നുവെന്നാണ് ഇപ്പോള്‍ ഇല്യാന പറയുന്നത്.

കാമുകനോടുള്ള വിശ്വാസം കാണിക്കാൻ ജാക്കറ്റ് ഊരി അഭിനയിക്കാം താനാണ് പറഞ്ഞത് എന്ന് ഇല്യാന പറയുന്നു. ആ രംഗത്തില്‍ തെറ്റായി ഒന്നുമില്ല. അത് ജനങ്ങളെ ആകര്‍ഷിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഇതിനു മുമ്പ് അങ്ങനെ ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലൊന്നും താന്‍ അഭിനയിച്ചിട്ടില്ലെന്നും ഇല്യാന പറയുന്നു.