മഡ്ഡോക് ഫിലിംസിന്‍റെ സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ പുതിയ ചിത്രമായ 'ഥമ്മ' ഒക്ടോബർ 21-ന് തിയേറ്ററുകളിലെത്തും. ആയുഷ്മാൻ ഖുറാന, രശ്‌മിക മന്ദാന, നവാസുദ്ധീൻ സിദ്ധിഖി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഡ്ഡോക് ഫിലിംസിന്‍റെ സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ പുതിയ ചിത്രമായ ഥമ്മ റിലീസിനൊരുങ്ങുകയാണ്. ആദിത്യ സർപോദർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 21 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നവാസുദ്ധീൻ സിദ്ധിഖിയും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അഞ്ച് മാറ്റങ്ങളായിരുന്നു ചിത്രത്തിന് സെൻസർ ബോർഡ് നിർദ്ദേശിച്ചിരുന്നത്. രശ്‌മികയുടെ ലിപ്‌ലോക്ക് സീൻ 30% കുറയ്ക്കണം, രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണം എന്നീ പ്രധാന നിർദ്ദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ട് വെച്ചത്. സ്ത്രീ, ഭേദിയ, മുഞ്ജ്യ തട്അങ്ങീ ചിത്രങ്ങളാണ് മഡ്ഡോക് യൂണിവേഴ്‌സിലെ മുൻ ചിത്രങ്ങൾ.
വാമ്പയര്‍ പ്രണയകഥ
"ഈ പ്രപഞ്ചത്തിന് ഒരു പ്രണയകഥ ആവശ്യമായിരുന്നു, നിർഭാഗ്യവശാൽ, ഇത് രക്തരൂക്ഷിതമായ ഒന്നാണ്" എന്നാണ് ഥമ്മ ടീസര്‍ വീഡിയോയിലെ തുടക്ക വാചകം, പശ്ചാത്തലത്തിൽ അർജിത് സിംഗിന്‍റെ ശബ്ദത്തില്‍ ഒരു ഗാനവും ഉണ്ട്. ഒരു വാമ്പയര്‍ പ്രണയകഥയാണ് ഇത്തവണ മഡ്ഡോക് സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സില്‍ പറയുന്നത് എന്നാണ് സൂചന.
അതേ സമയം 2024 ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത സ്‍ത്രീ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റാണ്. 60 കോടിയോളം മുടക്കി എടുത്ത ചിത്രം 700 കോടിക്ക് മുകളിലാണ് ബോക്സോഫീസില്‍ നിന്നും നേട്ടം കൊയ്തത്. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം 2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.
സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്. 2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്. ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്. ഈ പരമ്പരയിലാണ് ഥമ്മ എത്തുന്നത്. ഇതുവരെ ഈ യൂണിവേഴ്സിലെ ചിത്രങ്ങളുടെ നിര്‍മ്മാണ ചിലവ് 300 കോടിക്ക് അടുത്താണ്. പക്ഷെ ഇതുവരെ 1000 കോടിയിലേറെ വാരിയിട്ടുണ്ട് ബോക്സോഫീസില്‍ ഈ ചിത്രങ്ങള്‍.



