ചാണക്യതന്ത്രം എന്ന ചിത്രത്തിനായി ഉണ്ണിമുകുന്ദന്‍ നടത്തിയ മേക്ക് ഓവറാണ് ഇപ്പോള്‍ സിനിമാ ലോകത്തെ വലിയ ചര്‍ച്ച. പെണ്ണായാണ് ഉണ്ണി മുകുന്ദന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുഖം ക്ലീന്‍ ഷെയ്‌വ് ചെയ്ത ശേഷം പുരികം ത്രെഡ് ചെയ്യുകയും കണ്‍പീലികള്‍ ക്രമപ്പെടുത്തുകയും ചെയ്തു.
സാരിയുടുത്ത് വന്ന ഉണ്ണി മുകുന്ദനെ കണ്ടാല്‍ പെണ്ണ് അല്ലെന്ന് തോന്നുകയില്ല. പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രദീപ് രങ്കനാണ് ഈ മേക്ക് ഓവറിന് പിന്നില്‍. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധായകന്‍.
ചിത്രത്തില്‍ അനൂപ് മേനോന്‍, ശിവദ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു. ദിനേശ് പള്ളത്ത് കഥയും തിരക്കഥയും ഒരുക്കുന്നു. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്.

