ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് ചെമ്പരത്തിപ്പൂവ്. നവാഗതനായ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ ആഴ്ച തന്ന റിലീസിനൊരുങ്ങുകയാണ്. കേരളത്തിലുടനീളം 120 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബ് എന്‍റര്‍ടെയിന്‍മെന്‍റ് ആണ് ചെമ്പരത്തിപ്പൂവിനെ ഏറ്റെടുത്തിരിക്കുന്നത്. 

 റൊമാന്‍റിക് എന്‍റര്‍ടെയിനര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ അതിഥി രവിയും പാര്‍വതി അരുണുമാണ് ചിത്രത്തിലെ നായികമാര്‍. മൂന്ന് കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ചിത്രത്തില്‍ അജുവര്‍ഗീസ്, സുധീര്‍ കരമന, ധര്‍മജന്‍, സുനില്‍ സുഗദ, വിശാഖ് തുടങ്ങിയവര്‍ അണിനിരക്കുന്നുണ്ട്. ഡ്രീം സ്രീകന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.