നടനും സംവിധായകനുമായ ചേരന്‍ പുതിയ സിനിമയുടെ പണിപ്പുരയില്‍. ചേരന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ വിജയ് സേതുപതിയാണ് നായകനാകുക എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കാവന്‍, വിക്രം വേധ, കറുപ്പന്ഡ, ഇതം പൊരുള്‍ യെവള്‍, വാടാ ചെന്നൈ തുടങ്ങി നിരവധി സിനിമകളുടെ തിരക്കിലാണ് വിജയ് സേതുപതി. കഴിഞ്ഞ വര്‍ഷം ആറ് സിനിമകളാണ് വിജയ് സേതുപതിയുടേതായി പ്രദര്‍ശനത്തിനെത്തിയത്. ഓട്ടോ ഗ്രാഫ് ആണ് ചേരന്‍ ആദ്യമായി സംവിധാനം ചെയ്‍ത സിനിമ.
