ചിമ്പു ആരാധകനാണ് ഇത്തരത്തില്‍ വിചിത്രമായ രീതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മണിരത്നം ചിത്രം ചെക്ക ചിവന്ത വാനം എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തമിഴ് നാട്ടിലെ തീയറ്ററിന് മുന്നിലാണ് സംഭവം അരങ്ങേറിയത്
ചെന്നൈ: വെള്ളിത്തിരയിലെ മിന്നും താരങ്ങളെ ആരാധിക്കുന്നവരാണ് ഏവരും. പലപ്പോഴും താരാരാധന അതിര് കടക്കാറുണ്ട്. തമിഴ് നാട്ടിലാകട്ടെ പലപ്പോഴും ആരാധന ഭ്രാന്തമാകാറുണ്ടെന്ന വിമര്‍ശനമുയരാറുണ്ട്. ഇപ്പോഴിതാ യുവാവിന്‍റെ ഭ്രാന്തമായ ആരാധനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ശരീരത്തില്‍ കമ്പി തുളച്ച് ജെസിബിയില്‍ കെട്ടിതൂങ്ങി താരത്തിന്‍റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്ന യുവാവിന്‍റെ വീഡിയോ ഏവരെയും ഞെട്ടിക്കുകയാണ്. ചിമ്പു ആരാധകനാണ് ഇത്തരത്തില്‍ വിചിത്രമായ രീതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മണിരത്നം ചിത്രം ചെക്ക ചിവന്ത വാനം എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തമിഴ് നാട്ടിലെ തീയറ്ററിന് മുന്നിലാണ് സംഭവം അരങ്ങേറിയത്.
ഇതിന്‍റെ വീഡിയോ പുറത്തുവന്നതോടെ ആരാധകനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ചെയ്തികള്‍ താരത്തോടുള്ള ആരാധനയല്ലെന്നും ഭ്രാന്താണെന്നുമാണ് പലരും പങ്കുവയ്ക്കുന്ന വികാരം. ഇയാള്‍ക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുക്കണമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
