ട്വീറ്ററില‍ാണ് വീഡിയോ വൈറലായിരിക്കുന്നത് 

 ദില്ലി: അങ്ങ് ചൈനയിൽ വരെ ബച്ചന് ആരാധികമാരുണ്ടെന്ന് തെളിയിക്കുകയാണ് ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചൈനീസ് യുവതിയുടെ ഡാൻസ്. അമിതാഭ് ബച്ചൻ അഭിനയിച്ച ധൂം എന്ന ചിത്രത്തിലെ 'ധൂം ബരാബർ' എന്ന ​ഗാനത്തിനാണ് ചൈനീസ് രീതിയിൽ യുവതി ചുവട് വയ്ക്കുന്നത്. അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും വീഡിയോയിൽ ടാ​ഗ് ചെയ്തിട്ടുണ്ട്. ആ യുവതി ആരാണെന്ന് കണ്ടുപിടിക്കാനുള്ള തിരക്കിലാണ് ട്വിറ്റർ ലോകം. പച്ച നിറമുള്ള പരമ്പരാ​ഗത വസ്ത്രം ധരിച്ചാണ് യുവതി ഡാൻസ് ചെയ്യുന്നത്. അമേസിം​ഗ് എന്നാണ് ബച്ചൻ ഈ വീഡിയോയ്ക്ക് മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ബി​ഗ് ബി മറുപടി ട്വീറ്റും നൽകിയിരിക്കുന്നു. 

Scroll to load tweet…