സിനിമാ പ്രവര്‍ത്തകര്‍ താമസിക്കുന്ന ലോഡ്ജില്‍ നിന്ന് തിരക്കഥ മോഷ്ടിച്ചു. ഇതോടെ സിനിമയുടെ ചിത്രീകരണവും മുടങ്ങി. കൊയിലാണ്ടിയിലെ ലോഡ്ജില്‍ നിന്നാണ് തിരക്കഥ മോഷണം പോയത്. തിരക്കഥ സംബന്ധിച്ച ചര്‍ച്ച പുലര്‍ച്ചവരെ നീണ്ടതിനാല്‍ മുറി അകത്ത് നിന്ന് പൂട്ടാതെയാണ് ഇവര്‍ കിടന്നത്. മുറിയില്‍ നിന്ന് പണവും ഇവരുടെ വസ്ത്രങ്ങളും അടിച്ചുമാറ്റിയ മോഷ്ടാക്കള്‍ തിരക്കഥയും കൊണ്ടുപോയി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 സംവിധായകന്‍ ചേവായൂര്‍ ബിനീഷ്, അസി. ഡയരക്ടര്‍ ഉണ്ണി സത്യന്‍ എന്നിവരും മറ്റ് സിനിമാ പ്രവര്‍ത്തകരും താമസിച്ച മുറില്‍ നിന്ന് മുന്ന് ദിവസം മുന്‍പാണ് മോഷണം പോയത്. വെങ്ങളം ബൈപാസ് റോഡിലെ കൈരളി ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ താമസിച്ച മുറിയില്‍ നിന്ന് ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവയും മോഷണം പോയിരുന്നു. 

 ധര്‍മജന്‍, ബിജുകുട്ടന്‍, രാഹുല്‍മാധവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന പേരിടാത്ത സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് തിരക്കഥ മോഷണം പോയത്. സംഭവുമായി ബന്ധപ്പെട്ട് കണയങ്കോട് കൊപ്രപാണ്ടിക വീട്ടില്‍ ആഷിഖ്(26), നടേരി കണ്ണറ്റിട വയല്‍ക്കുനി നിഷാദ്(23) എന്നിവരെ അറസ്റ്റ് ചെയ്തു.