സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതി

ഒരു അഡാർ ലൗവിന്‍റെ സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി നിർമ്മാതാവ് ഔസേപ്പച്ചന്‍. സിനിമ സംവിധാനം ചെയ്യാൻ 30 ലക്ഷം രൂപ കൈപ്പറ്റി. എന്നാല്‍ പണം കൈപ്പറ്റിയിട്ടും സിനിമ പൂർത്തിയാക്കിയില്ല. സിനിമ നിശ്ചിത സമയത്ത് പൂർത്തിയാക്കാത്തതിനാൽ തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും നിർമ്മാതാവ് പരാതിയില്‍ പറയുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് ഔസേപ്പച്ചന്‍ പരാതി നൽകിയത്.