Asianet News MalayalamAsianet News Malayalam

ആർഡിഎക്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സിനിമയുടെ ലാഭവിഹിതവും കണക്കും നൽകിയില്ലെന്ന സഹനിർമാതാവ് അഞ്ജന എബ്രഹാമിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്. 

Court orders investigation against producers of RDX movie
Author
First Published Aug 10, 2024, 5:56 PM IST | Last Updated Aug 10, 2024, 5:59 PM IST

കൊച്ചി: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ആർഡിഎക്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ നിർമ്മാതാവ് സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് നിർദേശം. സിനിമയുടെ ലാഭവിഹിതവും കണക്കും നൽകിയില്ലെന്ന സഹനിർമാതാവ് അഞ്ജന എബ്രഹാമിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്. 
 
അടുത്തിടെ മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ നിര്‍മ്മാതക്കള്‍ക്കെതിരെയും സമാന ആരോപണം വന്നിരുന്നു. നിര്‍മ്മാണത്തിന് പണം വാങ്ങിയ ശേഷം പണമോ ലാഭ വിഹിതമോ നല്‍കിയില്ലെന്നായിരുന്നു ആരോപണം. അടുത്തിടെ മഞ്ഞുമ്മൽ ബോയ്സിനെതിരായ ഇ ഡി അന്വേഷണത്തിൽ നടനും സഹനിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇഡി കൊച്ചി ഓഫീസിൽ വെച്ച്  ചോദ്യം ചെയ്തിരുന്നു. സിനിമയുടെ നിർമ്മാതാക്കളിലൊരാളായ ഷോൺ ആൻ്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. സിനിമയ്ക്ക് 7 കോടി രൂപ  മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. 

 
 

Latest Videos
Follow Us:
Download App:
  • android
  • ios