നടി ജ്യോതികൃഷ്ണയ്‌ക്കെതിരെ സൈബര്‍ ആക്രമണം. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ തന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായാണ് നടി രംഗത്ത് എത്തിയത്. ശ്രീഭദ്ര എന്ന വ്യാജ അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളെ തിരഞ്ഞെടുപിടിച്ച് തന്നെയും തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മോശം സന്ദേശങ്ങള്‍ അയക്കുകയാണെ ന്ന് നടി പറഞ്ഞു.
ഇക്കഴിഞ്ഞ നവംബര്‍ 19 നാണ് ജ്യോതികൃഷ്ണും നടി രാധികയുടെ സഹോദരന്‍ ആനന്ദരാജയുമായുള്ള വിവാഹം നടന്നത്. ഇതിന് പിന്നാലെയാണ് നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മെസേജുകള്‍ അയക്കുന്നതെന്ന് ജ്യോതികൃഷ്ണ വീഡിയോയിലൂടെ പറഞ്ഞു.
നേരത്തെയും ജ്യോതികൃഷ്ണയ്ക്ക നേരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. നടിയുടെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇതിന് ശേഷം നടന്‍ ദിലീപിനെതിരെ പ്രസ്താവന നടത്തിയെന്ന പേരില്‍ യുട്യൂബില്‍ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. ആ സംഭവങ്ങള്‍ക്കെതിരെ ശക്തമായി നടി പ്രചരിച്ചിരുന്നു.
