ബോളിവുഡ് നടൻ ദലീപ് താഹിലിന് തടവ് ശിക്ഷ
2018 ൽ നടന്ന കേസിലാണ് വിധി. മദ്യപിച്ച് ദലീപ് താഹിൽ ഓടിച്ച കാർ ഓട്ടോയിൽ ഇടിക്കുകയും രണ്ട് യാത്രക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു

മുംബൈ : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ, ബോളിവുഡ് നടൻ ദലീപ് താഹിലിന് തടവ് ശിക്ഷ. മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് മാസം തടവ് ശിക്ഷ വിധിച്ചത്. 2018 ൽ നടന്ന കേസിലാണ് വിധി. മദ്യപിച്ച് ദലീപ് താഹിൽ ഓടിച്ച കാർ ഓട്ടോയിൽ ഇടിക്കുകയും രണ്ട് യാത്രക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ, നടൻ മദ്യലഹരിയിലായിരുന്നു.
മദ്യലഹരിയിലായിരുന്നു ദലീപ് താഹിൽ ഓടിച്ച കാർ ഓട്ടോയിൽ ഇടിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്. 2018ൽ മുംബൈയിലെ ഖാറിൽ വച്ചാണ് സംഭവം. ജെനീറ്റാ ഗാന്ധി, ഗൗരവ് ചഘ് എന്നിവരായിരുന്നു ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇവർക്ക് സാരമായി തന്നെ അപകടത്തിൽ പരിക്കേറ്റു.
1990-കളിൽ ബോളിവുഡ് ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ദലീപ് താഹിൽ. 1993-ൽ പുറത്തിറങ്ങിയ ഡർ എന്ന ചിത്രത്തിലെ കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. തുടർന്ന് ബാസിഗർ, രാജാ, ഖയാമത് സേ ഖയാമത് തക്, ഗുലാം, സോൾജിയർ, ഗുപ്ത്, കഹോ നാ പ്യാർ ഹേ, അജ്നബീ,തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.