മുംബൈ: മുന്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ നൃത്തരംഗമുള്ള വീഡിയോ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കേന്ദ്രമന്ത്രിസഭാ പുനസംഘടനയക്ക് പിന്നാലെയാണ് പത്ത് വര്‍ഷം പഴക്കമുള്ള വീഡിയോ ആല്‍ബം വൈറലാകുന്നത്. പ്രശസ്ത ഗായകന്‍ മികാസിംഗിന്‍റെ പഞ്ചാബി ബോളിയാന്‍ വീഡിയോ ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് താരമായി തിളങ്ങിയ സ്മൃതിക്ക് രാജ്യത്ത് ഇപ്പോഴും നിരവധി ആരാധകരുണ്ട്.

ജെഎന്‍യു ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ വിവിധ വിവാദങ്ങളിലും പ്രധാന കഥാപാത്രമായിരുന്ന സ്മൃതിയെ മന്ത്രി സഭാ പന:സംഘടനയില്‍ മാനവശേഷി മന്ത്രാലയത്തിന്‍റെ ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രിയാണ് സ്മൃതി.

മിക്ക സിംഗിന്‍റെ 1998ല്‍ പുറത്തിറങ്ങിയ സാവന്‍ മേ ലാഗ് ഗയി ആഗ് എന്ന ആല്‍ബത്തിലെ നൃത്തഗാനരംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്.