ജെയിംസ് ബോണ്ടാകാന്‍ ഡാനിയല്‍ ക്രെയ്‍ഗിന് ലഭിക്കുക വമ്പന്‍ പ്രതിഫലം
ഇരുപത്തിയഞ്ചാമത്തെ ബോണ്ട് ചിത്രത്തിലെ നായകന് ഡാനിയല് ക്രെയ്ഗ് തന്നെയാണ് എന്ന വാര്ത്ത ആവേശത്തോടെയാണ് ആരാധകര് സ്വീകരിച്ചത്. താന് ഇനി ജയിംസ് ബോണ്ടാകാനില്ലെന്ന പ്രസ്താവന ഡാനിയല് ക്രെയ്ഗ് പിന്വലിച്ചപ്പോള് മുതല് ചിത്രത്തിനായി ആരാധകര് കാത്തിരിക്കുകയുമാണ്. ആരാധകരെ അമ്പരിപ്പിക്കുന്ന മറ്റൊരു വാര്ത്ത കൂടി ഇപ്പോള് പുറത്തുവന്നിരിക്കുകയാണ്. അതായത് ഡാനിയല് ക്രെയ്ഗിന് ലഭിക്കുന്ന ശമ്പളത്തെ കുറിച്ചുള്ള വാര്ത്ത.
ജെയിംസ് ബോണ്ടാകാന് ഡാനിയല് ക്രെയ്ഗിന് ലഭിക്കുക 450 കോടി രൂപയായിരിക്കും. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല് പ്രതിഫലം പറ്റുന്ന നായകനായും മാറും ഡാനിയല് ക്രെയ്ഗ്. പുതിയ ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത് ഡാനി ബോയിലാണ്. സ്ലംഡോഗ് മില്യണയറിലൂടെ മികച്ച സംവിധായകനുള്ള ഓസ്കര് നേടിയ സംവിധായകനാണ് ഡാനി ബോയില്.
