ആര്യയുടെ വീട്ടില്‍ വിവാഹാരവം; ആ പ്രണയസാഫല്യം ജൂണ്‍ 22ന്
ഏറെ വിവാദങ്ങള്ക്ക് വഴിയൊരുക്കിയ റിയാലിറ്റി ഷോ ആയിരുന്നു എങ്ക വീട്ട് മാപ്പിളൈ. തെന്നിന്ത്യന് താരം ആര്യക്ക് പങ്കാളിയെ കണ്ടെത്താനായിരുന്നു ഷോ ആരംഭിച്ചത്. തുടര്ന്ന് 16 യുവതികള് റിയാലിറ്റി ഷോയില് പങ്കെടുത്തു. പലരുടെയും വീട്ടില് പെണ്ണുകാണാന് പോയതും ചിലയിടങ്ങളില് ആര്യയെ തടഞ്ഞതുമടക്കം എങ്കവീട്ട് മാപ്പിളൈ നിരന്തരം വാര്ത്തകളില് നിറഞ്ഞു. ഒടുവില് മൂന്നുപേര് ഫൈനലിലെത്തി. എന്നാല് ഇവരില് ആരെയും സ്വീകരിക്കാന് തയ്യാറാകാതെ ആര്യ പിന്മാറുകയായിരുന്നു. ഇതും വന് വിവാദത്തിന് വഴിതെളിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ആര്യയുടെ വീട് ഇപ്പോള് ഒരു വിവാഹത്തിന് ഒരുങ്ങുകയാണ്. ഒരു പ്രണയ വിവാഹത്തിന്. പക്ഷെ വരന് ആര്യയല്ലെന്ന് മാത്രം. ആര്യയുടെ ഇളയസഹോദരനും നടനുമായ സത്യ എന്ന ഷാഹിറാണ് വിവാഹിതനാകുന്നത്. ഈ മാസം 22നാണ് സത്യയുടെ വിവാഹമെന്നാണ് റിപ്പോര്ട്ടുകള്.കോളേജില് വച്ച് ഏറെക്കാലം പ്രണയത്തിലായിരുന്ന ഭാവനയാണ് വധു.
പുത്തകം എന്ന ചിത്രത്തിലൂടെയായിരുന്നു സത്യ സിനിമയില് അരങ്ങേറ്റം കുറിച്ചത്. സ്വാമി രാരാ, അമരകാവ്യം തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആര്യയോടൊപ്പം സന്താനദേവ എന്ന ചിത്രത്തിലാണ് സത്യ ഇപ്പോള് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിയ ഒരുക്കങ്ങളാണ് വിവാഹത്തിനായി നടത്തുന്നതെന്നാണ് കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള് നല്കുന്ന സൂചന.
