ബിടണും ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന വിവാഹമാണ് ഇരുവരുടേയും

ബോളിവുഡ് താരം രണ്‍വീര്‍ സിംഗും ദീപിക പദുക്കോണിന്റെയും കെമസ്ട്രിയെ സിനിമാ ലോകവും ആരാധകരും ഒരേ സ്വരത്തില്‍ സമ്മതിച്ചതാണ്. 

സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ ഇരുവരുടെയും ഗ്രാഫ് ഉയര്‍ന്ന് തന്നെയായിരുന്നു. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക സിനിമയിലേക്ക് കാലെടുത്ത് വയക്കുന്നത്.ബന്ദ് ബജാ ബറാത്തിലൂടെയാണ് സിനിമാ ആരങ്ങേറ്റം നടത്തിയത്.

പിന്നീട് സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീലയില്‍ ഇരുവരും ഒരിമിച്ചെത്തി. അവിടെ തുടങ്ങിയ ഇരുവരുടെയും യാത്ര ഇപ്പോള്‍ സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത പത്മവാതില്‍ എത്തി നില്‍ക്കുകയാണ്. 

 ആരാധകരുടെ ഇഷ്ട ജോഡികളായ ഇരുവരേയും പൊതുപരിപാടികളിലും പലതവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെ ഇഷ്ടജോഡികളെ എന്നും ഒന്നിച്ച് കാണാനാണ് ആരാധകര്‍ക്ക് ഇഷ്ടം. ഇരുവരുടെയും വിവാഹത്തിനാണ് ഏവരും കാത്തിരിക്കുന്നതും.

 എന്നാല്‍ കഴിഞ്ഞ ദിവസം താന്‍ അവാര്‍ഡ് വാങ്ങുന്നതിന്റെ ചിത്രം രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ദീപികയുടെ കമന്റ് എത്തി. എന്റേത് എന്നായിരുന്നു ദീപികയുടെ കമന്റ്. എന്നാല്‍ പെട്ടെന്ന് തന്നെ ആ കമന്റ് ദീപിക മാറ്റി.