പൊതുവേദികളില്‍ ആനന്ദ കണ്ണീരോടെ ഇരിക്കുന്ന ബോളിവുഡ് സുന്ദരി ദീപികയെ പലപ്പോഴും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും മറ്റും പെട്ടെന്ന് വികാരനിര്‍ഭരയാകുന്ന ദീപിക ഏറ്റവുമൊടുവില്‍ അച്ഛന്‍ പ്രകാശ് പദുക്കോണിന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് നല്‍കിയ വേദിയിലാണ് സദസ്സിലിരുന്ന് ദീപിക കരഞ്ഞത്.

 ഇന്ത്യ കണ്ട മികച്ച ബാഡ്മിന്റണ്‍ കളിക്കാരില്‍ ഒരാളായ പ്രകാശ് പദുക്കോണിന് പുരസ്‌കാരം സമ്മാനിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ്.

 "സമ്പത്തിനോ പുരസ്‌കാരങ്ങള്‍ക്കോ വേണ്ടിയല്ല ഞാന്‍ ബാഡ്മിന്റണ്‍ ജീവിതമായി തെരഞ്ഞെടുത്തത്. കളിയോടുള്ള സ്‌നേഹവും അതെനിക്ക് നല്‍കിയ സംതൃപ്തിയും നിരന്തരം മുന്നോട്ട് വച്ച വെല്ലുവിളികളും കൊണ്ടാണ്," അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പ്രകാശ് പദുകോണ്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളില്‍ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

 പ്രകാശ് പദുക്കോണിന്റെ ഭാര്യ ഉജ്ജ്വല, മക്കളായ ദീപിക, അനീഷ എന്നിവരും പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തു