അനിയത്തിയുടെ ട്രോളില്‍ ഒന്ന് ചമ്മിയെങ്കിലും അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ എടുത്തിരിക്കുകയാണ് ദീപിക പാദുക്കോണ്‍

മുംബൈ: അനിയത്തിയുടെ ട്രോളില്‍ ഒന്ന് ചമ്മിയെങ്കിലും അത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ എടുത്തിരിക്കുകയാണ് ദീപിക പാദുക്കോണ്‍. ബോളിവുഡിലെ സൂപ്പര്‍ നായികയയെ ഒരു നായക്കുട്ടിയുടെ മീം വച്ചാണ് അനിയത്തി അനീഷ പദുകോണ്‍ ട്രോള്‍ ചെയ്തത്. ദീപിക തന്നെയാണ് രസകരമായ മീം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

കഠിനമായ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ തനിക്ക് അനിയത്തി അയച്ചു തന്നത് എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാമില്‍ താരം ഈ മീം പങ്കുവച്ചിരിക്കുന്നത്. അതേസമയം ദീപികയെ ഇങ്ങനെ കാണാനേ കഴിയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. പക്ഷെ പറഞ്ഞത് അനിയത്തിയായത് കൊണ്ട് വിശ്വസിക്കാതിരിക്കാനും സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

അച്ഛന്‍ പ്രകാശ് പദുകോണിനെ പോലെ സ്‌പോര്‍ട്‌സ് താരമാണ് അനീഷ. ഗോള്‍ഫ് കോഴ്‌സില്‍ അനീഷ തിളങ്ങുന്ന താരമാണ്. അതേസമയം ദീപിക ആരാധകര്‍ കാത്തിരുന്ന ഒരു വിവാഹമാണ് താരത്തിന്റെയും രണ്‍വീറിന്റെയും വിവാഹം. സ്‌പോട്‌ബോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വരുന്ന നവംബര്‍ പത്തൊന്‍പതിന് മുംബൈയില്‍ വച്ചാണ് വിവാഹം.