ബോളിവുഡ് ലോകം ആര്‍ഭാഢത്തോടെ ആഘോഷിച്ച വിവാഹമായിരുന്നു അനുഷ് വിരാടോ കോഹ്ലി വിവാഹം. ഇതിന്റെ അലയൊലികള്‍ തീരുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. യുവഹൃദയങ്ങള്‍ കീഴടക്കിയ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.
ദീപികയുടെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് ഈ മാസം വിവാഹ നിശ്ചയ ചടങ്ങുകള്‍ നടക്കുമെന്നാണഅ വിവരങ്ങള്‍. ശ്രീലങ്കയില്‍ വച്ച് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ദീപിക വിവാഹ നിശ്ചയവും അവിടെ വച്ച് തന്നെ നടത്തുമോയെന്നണ് പലരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചിരുന്നു.
ആരാധകര്‍ക്ക് സര്‍പ്രൈസ് ആയി വിവാഹിതരാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദീപികയും രണ്‍വീറും കുടുംബവും മാലിദ്വീപില്‍ പുതുവത്സരം ആഘോഷിച്ചതോടെയാണ് വിവാഹ വാര്‍ത്തകള്‍ വീണ്ടും ഉയര്‍ന്നത്.
