ജാൻവിയുടെ ധടക്ക്, രണ്ടാം ഗാനവും ഹിറ്റ്
ശ്രീദേവിയുടെ മകള്‍ ജാൻവി ആദ്യമായി നായികയാകുന്ന ബോളിവുഡ് ചിത്രം ധടക്കിലെ രണ്ടാം ഗാനം സിംഗത്ത് ഹിറ്റാകുന്നു. ജാൻവിയുടെയും നായകൻ ഇഷാന്റെയും നൃത്തമാണ് ഹൈലൈറ്റ്.

ജാന്‍വിയും ഇഷാനും കൂട്ടുകാരുമൊത്ത് ഒരു ആഘോഷരാവാണ് പാട്ടിലുള്ളത്. 2016ല്‍ പുറത്തിറങ്ങിയ മറാഠി ചിത്രം സൈറത്തിന്റെ ഹിന്ദി പതിപ്പാണ് ധടക്ക്. ആദ്യ പതിപ്പിലെ അതേ ഗാനം ബോളിവുഡിനായി ഒരുക്കിയപ്പോള്‍ കെട്ടിലും മട്ടിലും അടിമുടി മാറ്റം. സൈറത്തില്‍ താരങ്ങള്‍ തെരുവിലാടി പാടുടമ്പോള്‍, ധടക്കില്‍ വര്‍ണാഭമായ സെറ്റിലാണ് ആഘോഷം. അമിത് ഭട്ടാചാര്യയുടെ വരികള്‍ക്ക് ഈണമിട്ടത് അജയ് അതുല്‍ തന്നെ.
