പുതിയ ചിത്രമായ ഉരുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കോളിവുഡ് സുന്ദരി ധൻസിക. ഒപ്പം സ്റ്റൈൽ മന്നൻ രജനികാന്തിനെപ്പറ്റിയും. ധൻസിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
ഉരുവിന്റെ വിശേഷങ്ങള്‍
ഉരുവിനായി വിക്കി ആനന്ദ് ഭയങ്കരമായി തിരക്കഥ ചെയ്തിട്ടുണ്ട്. ഞാൻ അഭിനയിച്ചിരിക്കുന്ന കാര്യമൊക്കെ മറന്ന് പൂർണമായും സിനിമയിൽ മുഴുകി ഇരുന്നു. തീർച്ചയായും ആളുകൾക്ക് ഈ പടം ഇഷ്‍ടമാകും.
രജനികാന്തിനെ കണ്ടപ്പോള്‍
ഷൂട്ടിംഗ്സെറ്റിൽ ആദ്യദിവസം ഒരു ബൊക്കെയുമായി അദ്ദേഹത്തെ കാണാൻ പോയി. അദ്ദേഹത്തിന് ബൊക്കെ നൽകി ഞാൻ അന്തംവിട്ട് നിന്നു. ഒന്നും പറഞ്ഞില്ല. പിറ്റേ ദിവസം സിനിമാഗെറ്റപ്പിൽ എന്നെ കണ്ടപ്പോള്‍ അദ്ദേഹം എന്നെ അടുത്ത് വിളിച്ച് നീ എന്നേക്കാൾ സ്റ്റൈലായിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
