പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ ഗായിക സുചിത്ര കാര്‍ത്തികിന്‍റെ ട്വീറ്റുകള്‍. നടന്‍ ധനുഷിനെതിരെയാണ് ഗായികയുടെ ആരോപണം. പാര്‍ട്ടിയിലെ തിരക്കിനിടയില്‍ ആരോ തന്‍റെ കൈപിടിച്ചു തിരിച്ചെന്നും നടന്‍ ധനുഷിനൊപ്പം വന്ന ആരോ ആണ് ഇങ്ങനെ ചെയ്തതെന്നും സുചിത്ര വ്യക്തമാക്കുന്നു. കയ്യില്‍ രക്തം കട്ടപിടിച്ചു കിടക്കുന്ന ചിത്രങ്ങള്‍ ഗായിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…

ഞാന്‍ തിരിച്ചുവന്നിരിക്കുന്നുവെന്നും ധനുഷിന്റെ നീചമായ കളികള്‍ താന്‍ എല്ലാവരോടും തുറന്ന് പറയാന്‍ തയ്യാറാണെന്നും സുചിത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. ധനുഷിന്‍റെ പേര് മാത്രമല്ല ചിമ്പുവിന്റെ പേരും സുചിത്ര ട്വീറ്റില്‍ പറയുന്നു.

Scroll to load tweet…