Asianet News MalayalamAsianet News Malayalam

കൊച്ചുമക്കള്‍ക്കൊപ്പം 2.0 യുടെ ഓഡിയോ ലോഞ്ചിങ്ങ് വേദിയില്‍ രജനികാന്ത്- വൈറലായി ചിത്രം

dhanushs sons spotted with grandfather rajinikanth
Author
First Published Oct 30, 2017, 9:04 PM IST

ചെന്നൈ: ശങ്കര്‍ ചിത്രമായ 2.0 യുടെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച രാത്രി ദുബായ് ബുര്‍ജ് ഖലീഫയില്‍ വച്ചാണ് നടന്നത്. ചടങ്ങില്‍ സിനിമാരംഗത്തെയും രാഷ്ട്രീയരംഗത്തെയും ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. ഓഡിയോ ലോഞ്ചിന് മുന്‍പ് പാട്ടുകള്‍ ചോര്‍ന്നത് വാര്‍ത്തയായെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ച ഒരു ചിത്രത്തെ കുറിച്ചുള്ളതാണ്. ഓഡിയോ ലോഞ്ചിന്‍റെ വേദിയില്‍ ഇരുന്ന് കൊണ്ട് രജനീകാന്ത് കൊച്ചുമക്കളോട് സംസാരിക്കുന്ന ചിത്രമാണ് അത്.  ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ മകള്‍ ഐശ്വര്യയുടെയും ധനുഷിന്‍റെയും മക്കളായ  ലിംഗ, യാത്ര എന്നിവരാണ് ചിത്രത്തില്‍ ഉള്ളത്.

താരങ്ങളും കുടുംബങ്ങളും എപ്പോഴും വാര്‍ത്തയാകാറുണ്ടെങ്കിലും  ചിത്രത്തിന് ഇത്ര സ്വീകാര്യത കിട്ടാന്‍ പലതുണ്ട് കാരണങ്ങള്‍. ലിംഗയുടെയും യാത്രയുടെയും ചിത്രങ്ങള്‍ അധികമൊന്നും ഇതുവരെ മാതാപിതാക്കളായ ധനുഷോ ഐശ്വര്യയോ പുറത്ത് വിട്ടിട്ടില്ല. രജനീകാന്ത് കൊച്ചുമക്കളുടെ കൂടെ ഇരിക്കുന്ന ചിത്രവും ആരാധകര്‍ കണ്ടിട്ടില്ല. അതുപോലെ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മക്കളെ ധനുഷ് കൊണ്ടുവരാറില്ല. എന്നാല്‍ പതിവ് തെറ്റിച്ച് മക്കള്‍ മുത്തച്ഛന്‍റെ കൂടെ ഇരിക്കുന്ന മനോഹരമായ ചിത്രം ആരാധകര്‍ക്ക് കിട്ടിയിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios