Asianet News MalayalamAsianet News Malayalam

ദിലീപേട്ടന്‍ പുറത്തിറങ്ങുന്നതു വരെ ഞാനും ഭാര്യയും മക്കളും നിലത്തുപായ വിരിച്ചാണു കിടന്നത്: ധര്‍മജന്‍

dharmajan on bond with dileep
Author
First Published Jan 23, 2018, 8:59 AM IST

കൊച്ചി: താന്‍ മദ്യപാനം നിര്‍ത്തിയതിന് ദിലീപ് കാരണമാണ് എന്നു ധര്‍മജന്‍. ട്രോളന്‍മാര്‍ എന്തു പറഞ്ഞാലും തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ല എന്നു പറഞ്ഞാണു ധര്‍മജന്‍ ദിലീപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചു മനസു തുറന്നത്. ഒരു ചാനല്‍ പരിപാടിക്കിടയിലായിരുന്നു ധര്‍മജന്‍ മനസുതുറന്നത്. അത് ഇങ്ങനെ. 

‘നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് വീട്ടില്‍ നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്.’‘അന്ന് കള്ളുകുടിച്ചു ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. 

പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.’-ധര്‍മജന്‍ പറയുന്നു.‘ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങി തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്.’ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും തനിക്കിതു പറയാതിരിക്കാന്‍ പറ്റില്ലെന്നും  ധര്‍മജന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios