തെലുഗിൽ സുപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വര്‍മ്മ. ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധ്രുവ് എത്തുന്നത്.

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സ്വരൂപിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ സിനിമയിലെ പ്രതിഫലം നൽകി ധ്രുവ് വിക്രം. ധ്രുവ് നേരിട്ട് എത്തിയാണ് തുക നൽകിയത്. തമിഴ് സൂപ്പര്‍താരം വിക്രത്തിന്‍റെ മകനാണ് ധ്രുവ്. കഴിഞ്ഞ ദിവസമാണ് ധ്രുവിന്‍റെ ആദ്യചിത്രമായ വര്‍‌മ്മയുടെ ടീസര്‍ പുറത്തിറങ്ങിയത്. ആദ്യ സിനിമ വർമ്മയ്ക്ക് കിട്ടിയ പ്രതിഫലം ആണ് ധ്രുവ് മുഖ്യമന്ത്രിയുടെ രിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

തെലുഗിൽ സുപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വര്‍മ്മ. ധ്രുവിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് ധ്രുവ് എത്തുന്നത്. വര്‍മ്മയുടെ ക്ലാസിക്കള്‍ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത് അര്‍ജുന്‍ റെഡ്ഡിയുടെ കമ്പോസറായ രാധന്‍ തന്നെയാണ്. 

നായികയായി എത്തുന്നത് പുതുമുഖ നായിക രാധ ചൗദ്ധരിയാണ്. കാലയില്‍ രജനികാന്തിന്റെ ഭാര്യയായി എത്തിയ ഈശ്വരി റാവു വര്‍മ്മയില്‍ പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. നടി റെയ്‌സ വില്‍സണും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.ബാല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷ് മേത്തയാണ്. 

എം സുകുമാറാണ് ഛായാഗ്രാഹകന്‍.ദക്ഷിണേന്ത്യയിലെ തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ മുന്‍ പന്തിയിലാണ് അര്‍ജുന്‍ റെഡ്ഡി. വിജയി ദേവരകൊണ്ടയുടെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റിമറിച്ച ചിത്രമാണിത്.അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പില്‍ ഷാഹിദ് കപൂറാണ് നായകനായി എത്തുന്നത്.