അവസാന ഷെഡ്യൂള്‍ ആരംഭിച്ചിട്ടേയുള്ളുവെന്ന് ഗൗതം മേനോന്‍
മാറിയ കാലത്ത് തമിഴ് സിനിമാപ്രേക്ഷകരുടെയും അഭിരുചി മാറുന്നു എന്നതിന്റെ തെളിവായിരുന്നു വിക്രത്തിന്റെ സാമി സ്ക്വയറിന്റെ ട്രെയ്ലറിന് ലഭിച്ച പ്രതികരണം. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര് കണ്ടിട്ട് സൂര്യയുടെ സിങ്കം നാലാംഭാഗം പോലെ തോന്നുന്നല്ലോ എന്നാണ് തമിഴിലെയും മലയാളത്തിലെയുമൊക്കെ ട്രോള് പേജുകള് ഉയര്ത്തിയ ചോദ്യം. എന്നാല് വിമര്ശകരുടെ മുന്നിലേക്ക്, തന്റെ വരാനിരിക്കുന്ന ഗൗതം വസുദേവ് മേനോന് ചിത്രം ധ്രുവനച്ചത്തിരത്തിന്റെ പുതിയ തീയട്രിക്കല് ടീസര് അവതരിപ്പിച്ചിരിക്കുകയാണ് വിക്രം. സാമി സ്ക്വയറില് അമാനുഷിക നായകനെയാണ് കണ്ടതെങ്കില് ഇവിടെ ഹോളിവുഡ് സിനിമകളെ ഓര്മ്മിപ്പിക്കുന്ന ആക്ഷന് രംഗങ്ങളാണ്.
ധ്രുവനച്ചത്തിരത്തിന്റെ ടീസര് ലീക്കായെന്ന് ഇന്ന് രാവിലെ വാര്ത്തകള് പുറത്തുവന്നിരുന്നു. പിന്നാലെയാണ് അണിയറക്കാര് തങ്ങളുടെ ട്വിറ്റര് പേജുകളിലൂടെ ഒഫിഷ്യലായി പുതിയ ടീസര് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം എന്തുകൊണ്ട് വൈകുന്നു എന്നതിനുള്ള ഉത്തരവും ടീസര് പുറത്തുവിട്ടുകൊണ്ട് ഗൗതം മേനോന് ട്വീറ്റ് ചെയ്തു. ഏതൊരു സിനിമയ്ക്കും അതിന്റേതായൊരു യാത്രയുണ്ട്. ഇതിനുമുണ്ട് അത്തരത്തിലൊന്ന്. കാഴ്ചപ്പാട് വലുതും വ്യത്യസ്തവുമാവുമ്പോള് അതിന്റേതായ സമയമെടുക്കും. പെട്ടെന്ന് നടക്കില്ല. ഫൈനല് ഷെഡ്യൂള് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗൗതം മേനോന് ട്വിറ്ററില് കുറിച്ചു.
