കൊച്ചി: നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ വിവാഹത്തിന്‍റെ വിവരങ്ങള്‍ പുറത്ത്. ഈ വര്‍ഷം ധ്യാനിന്‍റെ വിവാഹമുണ്ടാകുമെന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച സൂചനയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ കഥകളുണ്ടാക്കി തുടങ്ങി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പ്രണയം ഉണ്ടെന്നും സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ധ്യാനിന്റെ വിവാഹത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരം ബന്ധുക്കള്‍ പുറത്തു വിട്ടു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന അര്‍പ്പിതയാണ് വധു. ഏപ്രില്‍ ഏഴിന് കണ്ണൂരില്‍ വെച്ചാണ് വിവാഹം. ഏപ്രില്‍ പത്തിന് സിനിമ സുഹൃത്തുക്കള്‍ക്കായി എറണാകുളത്ത് വിരുന്നൊരുക്കും.
