പൂജ ചെയ്യുന്നതിനിടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെ കണക്കിന് ശകാരിച്ച് ജയാ ബച്ചന്‍. ആദ്യം പൂജ ചെയ്യൂ, സെല്‍ഫിയൊക്കെ പിന്നീട് എടുക്കാം എന്നായിരുന്നു ജയാ ബച്ചന്റെ ശകാരം.

ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിന് എത്തിയതായിരുന്നു ജയാ ബച്ചന്‍. ജയാ ബച്ചനെ കൂടാതെ ഹേമമാലിനി അടക്കം വന്‍താര നിര തന്നെ ചടങ്ങിന് എത്തിയിരുന്നു. ബോളിവുഡ് സുന്ദരിമാരെ കണ്ടപ്പോള്‍ പൂജ തല്‍ക്കാലം നിര്‍ത്തി പൂജാരി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പൂജാരിയുടെ സെല്‍ഫി ഭ്രമം കണ്ടതോടെയായിരുന്നു ജയാ ബച്ചന് ദേഷ്യം വന്നത്.