കരാമ: ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു ദിലീപിന്‍റെ പങ്കാളിത്തത്തിലുള്ള കരാമയിലെ ദേ പുട്ട് റസ്റ്ററന്റിന്‍റെ ഉദ്ഘാടനം. ഇതിനായി അമ്മ സരോജത്തോടൊപ്പം ദിലീപ് ചൊവ്വഴ്ച്ചയാണു ദുബായില്‍ എത്തിയത്. നടനും സംവിധായകനുമായ നാദിര്‍ഷയടക്കം അഞ്ചുപേര്‍ അടങ്ങുന്ന സംഘമായിരുന്നു ദിലീപിനൊപ്പം ഉണ്ടായിരുന്നത്. ദിലീപ് വരുന്നതറിഞ്ഞു കരാമയിയെ റസ്‌റ്റോറന്‍റില്‍ വന്‍ ജനക്കുട്ടം തന്നെ ഉണ്ടായിരുന്നു.
ദിലീപ് വന്നത്തിയതോടെ ആളുകള്‍ താളമേളങ്ങളോടെ ആര്‍പ്പുവിളികള്‍ തുങ്ങി. എന്നാല്‍ ഇതിനൊപ്പം കുറെ പേര്‍ ദിലീപിനെ കൂകി വിളിക്കാനും തുടങ്ങി. ദിലീപ് വരുന്നത് അറിഞ്ഞ് ശക്തമായ പോലീസ് സുരക്ഷ സ്ഥലത്ത് ഏര്‍പ്പെടുത്തിരുന്നു. ആരാധകരേ കാണാന്‍ വേണ്ടി പുറത്തിറങ്ങാനാണു ദിലീപ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം മാറ്റി റസ്‌റ്റോറന്‍റിന്‍റെ മുകളിലേ നിലയിലേ ബാല്‍ക്കണിയില്‍ എത്തി ആരാധകരെ കൈവിശി കാണിക്കുകയായിരുന്നു.
ഇതോടെ ആര്‍പ്പുവിളികളും കൂക്കുവിളികളും ശക്തമായി. എന്നാല്‍ ശക്തമായ സുരക്ഷയാണ് നടന് ഉണ്ടായിരുന്നത്. നടന്‍ സാക്ഷികളേ സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്നു ദിലീപിന്റെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടിയാണു പോലീസ് എത്തിയത് എന്നു പറയുന്നു. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമായിരുന്നു ദിലീപ് പുറത്ത് ഇറങ്ങിയത്.
