കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്‌ജയിലില്‍ കഴിയുന്ന നടന്‍ ദീലീപിനെ രണ്ടു മണിക്കൂര്‍ നേരത്തേക്ക് പുറത്തിറക്കി. ഇന്നു രാവിലെ എട്ടുമണിയോടെയാണ് ദിലീപിനെ ജയിലില്‍നിന്ന് പുറത്തിറക്കിയത്. അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാനാണ് ദിലീപിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. അങ്കമാലി കോടതിയാണ് ദിലീപിന് പ്രത്യേക അനുമതി നല്‍കിയത്. രാവിലെ എട്ടു മണിക്ക് ആലുവ ജയിലില്‍ നിന്ന് പുറത്തിറക്കുന്ന ദിലിപീനെ വീട്ടിലെ ശ്രാദ്ധചടങ്ങുകള്‍ക്ക് ശേഷം 10 മണിക്ക് ജയിലില്‍ തിരിച്ചെത്തിക്കും. കനത്ത സുരക്ഷാ ക്രമീകരണമാണ് ആലുവയിലും ദിലീപിന്റെ വീടിന്റെ പരിസരത്തും ഒരുക്കിയിരിക്കുന്നത്.