കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായേക്കും. രാവിലെ 11 ന് ആലുവാ പൊലീസ് ക്ലബിലെത്താനാണ് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. ദിലീപിനും സുനില്‍കുമാറിനുമിടയിലെ നിര്‍ണായക കണ്ണിയാണ് അപ്പുണ്ണി.
ഇതുവരെ ശേഖരിച്ച തെളിവുകളുടെ പശ്ചാത്തലത്തിലാവും അപ്പുണ്ണിയെ ചോദ്യം ചെയ്യുക. നേരത്തെ അപ്പുണ്ണിയെ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തിരുന്നു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ അപ്പുണ്ണി ഒളിവില്‍ പോയിരുന്നു.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. ഇതേത്തുടര്‍ന്നാണ് അപ്പുണ്ണിയെ അന്വേഷണ സംഘം നോട്ടീയച്ച് വിളിച്ചുവരുത്തുന്നത്. മൊഴി പരിശോധിച്ചശേഷമാവും അറസ്റ്റ് ഉള്‍പ്പടെയുള്ളകാര്യങ്ങളില്‍ പൊലീസ് തീരുമാനമെടുക്കുക. അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ ദിലീപിനെതിരായ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
