കൊച്ചി: ആമിയില്‍ വിദ്യാബാലന്‍ അഭിനയിക്കാതിരുന്നതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷമേ ഉള്ളുവെന്ന് സംവിധായകന്‍ കമല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയില്‍ ലൈംഗികത കടന്നുവരുമായിരുന്നു. വിദ്യ ചെയ്യേണ്ടിയിരുന്ന ആമിയല്ല മഞ്ജു ചെയ്യുന്നതെന്നും കമല്‍ ആഭിമുഖത്തില്‍ വ്യക്തമാക്കി.

ചിത്രത്തില്‍ നിന്നും ശരിക്കും പിന്‍മാറിയതാണ്. അത് കഥയോ കഥാപാത്രമോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല. മറിച്ച് ചില ബാഹ്യപ്രേരണകളാണ് അതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. 

വിദ്യക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ചു ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. 

ഞാന്‍ പോലും ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആണ് അത്. പക്ഷേ മഞ്ജുവിലേക്ക് എത്തിയപ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.