അമ്മയ്ക്കെതിരെ സംവിധായകൻ ഭാരതിരാജ കുറ്റവിമുക്തനാകും മുൻപ് ദിലീപിനെ തിരിച്ചെടുത്തത് ശരിയല്ല തമിഴ് നടികർ സംഘം ദിലീപിനെ അനുകൂലിച്ചിരുന്നു
ചെന്നൈ: ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ അനുകൂലിച്ച തമിഴ്നടികർ സംഘത്തിന്‍റെ നിലപാട് തള്ളി പ്രശസ്ത സംവിധായകൻ ഭാരതിരാജ. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയും വരെ ദിലീപിനെ താര സംഘടനയില്‍ ഉള്‍പ്പെടുത്തരുതായിരുന്നുവെന്ന് ഭാരതിരാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മലയാള ചലച്ചിത്രമേഖലയിലെ പ്രശ്നങ്ങളിലെല്ലാം അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കിയ ഭാരതിരാജ പക്ഷെ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയുടെ നടപടിയെ നിശിതമായി വിമർശിച്ചു. നടികർ സംഘത്തിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല.തമിഴ്നാട്ടിലെ നടികർ സംഘത്തിന്‍റെ നേതൃനിരയില്‍ മുഴുവൻ മറ്റ് സംസ്ഥാനക്കാരാണ്. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് താനടക്കമുള്ളവർ പരിശ്രമിക്കുന്നതെന്നും ഭാരതിരാജ പറഞ്ഞു.
രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കിയ ഭാരതിരാജ പക്ഷെ, തമിഴ്നാടിന്‍റെ ആവശ്യങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.

