മുംബൈ: രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഷും. ജോണ്‍ എബ്രഹാം,വരുണ്‍ ധവാന്‍,ജാക്വലീന ഫര്‍ണാണ്ടസ്,സക്കീബ് സലീം,അക്ഷയ് ഖന്ന,അക്ഷയ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. 2013ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ മുംബൈ പോലീസിന്‍റെ റീമേക്കാണ് ഈ ചിത്രം. മലയാളത്തില്‍ ചിത്രം വന്‍വിജയമായിരുന്നു. 

ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്ത റോള്‍ ആണ് ജോണ്‍ എബ്രഹാം ചെയ്യുന്നത്. ഗോവന്‍ പാശ്ചത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്. ഹിന്ദി പ്രേക്ഷകര്‍ക്ക് ആവശ്യമായ ചേരുകളുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ വര്‍ത്തമാനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജൂലൈ 29ന് ചിത്രം തിയറ്ററുകളിലെത്തും.