ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരത്തിന് എത്തിയതാണ് താരം

മലയാളത്തിന് പ്രിയ നടി ദിവ്യ ഉണ്ണി സിനിമയോട് വിട പറഞ്ഞിട്ട് ഏറെ കാലമായി. അമേരിക്കയില്‍ കുടുംബത്തോടൊപ്പം താമിസിക്കുന്ന ഇവര്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയിരിക്കുകയാണ്. ദിവ്യ ഉണ്ണി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
 ക്ഷേത്രത്തിനകത്ത് പ്രേവേശിപ്പിച്ചപ്പോള്‍ ആദ്യം കേട്ടത് ക്ഷീരരസാഗര ശയനാ.. എന്ന കീര്‍ത്തനമായിരുന്നു. ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടതിനാല്‍ പത്മനാഭന്റെ നാമം ഉരുവിട്ട് താന്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു.

 പിന്നീട് വാതിലുകള്‍ തുറന്നു. ഞാന്‍ പ്രധാന നടയിലേക്ക് പ്രവേശിച്ചു. ആ മുഖം ശാന്തമായിരുന്നു. കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി. പിന്നീട് രണ്ടാമത്തെയും മൂന്നാമത്തേയും വാതിലുകള്‍ തുറന്നു. പുഷ്പങ്ങളാല്‍ ആ പാദങ്ങള്‍ മൂടിയിരുന്നു. ആ കാലടികളില്‍ എന്നെത്തന്നെ സമര്‍പ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാര ചടങ്ങിന് എത്തിയതാണ് ദിവ്യ ഉണ്ണി. യു എസ് നഗരമായ ഹൂസ്റ്റൂണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണവര്‍. ഈയിടെയാണ് ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.