കൊച്ചി: അമ്മതൊട്ടിലും സ്ത്രീമനസും സ്ത്രീധനം ഇങ്ങനെ വിവിധ സീരിയലുകളിലൂടെ മലയാളിയുടെ ഇഷ്ടനടിയാണ് ദിവ്യ വിശ്വനാഥ്. ഇതിനിടയില്‍ കൊച്ചിയിലെ നടിക്കു ഉണ്ടായതിനു സമാനമായ അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ട് എന്ന തരത്തില്‍ ദിവ്യ വിശ്വനാഥ് പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തനിക്കുണ്ടായത് അത്തരം അനുഭവം അല്ലെന്നും അതില്‍ നിന്നു വ്യത്യസ്തമായ അനുഭവമാണെന്നും ദിവ്യ പറയുന്നു. സംഭവത്തെക്കുറിച്ചു ദിവ്യ പറഞ്ഞത് ഇങ്ങനെ.

തെറ്റായ വാര്‍ത്ത വന്നതു മുതല്‍ എനിക്ക് നിരവധി കോളുകളാണ് വന്നത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും മറുപടി പറഞ്ഞു മടുത്തു. ഞാന്‍ നല്‍കിയ അഭിമുഖത്തില്‍ സിനിമാ മേഖലയില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഞാന്‍ മറുപടി നല്‍കി. 

എന്നാല്‍ അത് എല്ലാവരും കരുതുന്നത് പോലെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവമായിരുന്നില്ല. തികച്ചും വ്യത്യസ്തമായിരുന്നു. അക്കോമഡേഷനുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് നടന്നത്. അന്ന് എനിക്ക് വൃത്തിയും സൗകര്യവുമുള്ള ഒരു മുറി ഒരുക്കി തരാന്‍ അതിന്റെ പ്രൊഡക്ഷന്‍ ടീമിന് കഴിഞ്ഞില്ല. 

ലഭിച്ച മോശം ഹോട്ടല്‍ മാറ്റിത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. അവരുടെ നിലപാടില്‍ എന്തോ പന്തികേട് തോന്നുകയും ചെയ്തു. അങ്ങനെ ആ റൂം ഒഴിവാക്കി ഞാന്‍ മടങ്ങി. ഇതാണ് പീഡനമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നു ദിവ്യ പറയുന്നു