യുവഹൃദയങ്ങള്‍ കീഴടക്കിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും ദുല്‍ഖര്‍ തിളങ്ങി തന്നെ നില്‍ക്കുകയാണ്. എബിസിഡിയില്‍ ജോണി മോനേ ജോണി... ചാര്‍ളിയിലെ സുന്ദരിപ്പെണ്ണേയും ഏറെ ഹിറ്റായ ഗാനങ്ങളാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത സി ഐ എ, പറവ, മംഗ്ലീഷ് എന്നിവയിലും ദുല്‍ഖര്‍ പാടിയിട്ടുണ്ട്. 

ഇപ്പോഴിതാ പാട്ടുമായി ദുല്‍ഖറും ഗ്രിഗറിയും വീണ്ടുമെത്തിയിരിക്കുകയാണ്. ശ്രാവണ്‍ മുകേഷ് അരങ്ങേറ്റം കുറിക്കുന്ന കല്യാണം എന്ന സിനിമയുടെ പ്രൊമോഷന്‍ ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്.

ധൃതംഗപുളകിതന്‍ എന്നു തുടങ്ങുന്ന പാട്ടിന്റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ദുല്‍ഖര്‍ പാടിയ പാട്ടുകള്‍ ഹിറ്റായതുപോലെ ഈ ഗാനത്തിന്റെ ടീസറും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നവാഗതനായ പ്രകാശ് അലക്‌സാണ് കല്യാണത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാജീവ് നായരുടേതാണ് വരികള്‍.